മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഹിന്ദി ഡിപ്പാർട്ട്മെന്റിൻ്റെ കീഴിൽ ഹിന്ദി ദിനം ആചരിച്ചു.
1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിൻ്റെ ഭരണ ഭാഷയായി അംഗീകരിക്കപ്പെട്ടത്. അതിൻ്റെ ഓർമ്മയ്ക്കായി സെപ്റ്റംബർ 14 എല്ലാ വർഷവും ഹിന്ദി ദിനമായി ആചരിക്കുന്നു. സംസാരിക്കുന്നവരുടെ എണ്ണമെടുത്താൽ ഇന്ത്യയിൽ ഒന്നാമത്തെയും ലോകത്തിൽ മൂന്നാമത്തെയും ഭാഷയാണ് ഹിന്ദി. ഏകദേശം 615 ദശലക്ഷം ആൾക്കാർ ഇന്ന് ഹിന്ദി സംസാരിക്കുന്നു. 35 കോടി ജനങ്ങളുടെ മാതൃഭാഷയാണിത്.. അതിനാൽ തന്നെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇന്ത്യൻ ഭാഷയും ഹിന്ദി തന്നെ. ചടങ്ങിൽ
മുഹമ്മദ് ഇബ്രാഹിം അർഷദ് സ്വാഗതം പറഞ്ഞു , ഡോ രമീഷ് അധ്യക്ഷത വഹിച്ചു , അധ്യാപകരായ ഫൈസൽ ടി, ഫിറോസ് കെ സി എന്നിവരും സംസാരിച്ചു.