മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ NAAC സംഘം സന്ദർശനം നടത്തി. പൂനെ ഭാരതി വിദ്യാ പീഠം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മാണിക് റാവു സലൂങ്കെയുടെ അധ്യക്ഷതയിൽ ഉത്തരാഖണ്ഡ് ഗർവാൾ സർവകലാശാല ഡീൻ ഡോക്ടർ രമേഷ് ചന്ദ്ര ദങ് വാൾ, മധ്യപ്രദേശിലെ ബർവാനി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സുനിൽ ഗോയൽ, കർണാടകയിലെ റാണി ചെന്നമ്മ സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ മെഹന്ദേഷ് കുറി എന്നിവരടങ്ങുന്ന സംഘമാണ് കോളേജിൽ സന്ദർശനം നടത്തിയത്. 22 23 തീയതികളിൽ ആയി കോളേജിൽ എത്തിയ സംഘത്തെ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി മുഹമ്മദലി, ചെയർമാൻ സലിം കുരുവമ്പലം, മാനേജർ സിപി ഹംസ ഹാജി, ഐക്യുഎസ്സി കോഡിനേറ്റർ പി. റഫീഖ്, നാക്ക് കോഡിനേറ്റർ മുഹമ്മദ് റാഫി, കോളേജ് അക്കാഡമിക് ഡയറക്ടർ നൗഷാദ് പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 1995ൽ പ്രവർത്തനമാരംഭിച്ച കോളേജിലെ 17 ഡിഗ്രി കോഴ്സുകളും 7 പി ജി കോഴ്സുകളിലുമായുള്ള അടിസ്ഥാന സൗകര്യങ്ങൾ സംഘം വിലയിരുത്തി. കോളേജിൽ ആരംഭിച്ച പുതിയ തലമുറ കോഴ്സുകളുടെ വിശദാംശങ്ങളും പഠനാന്തരീക്ഷവും കലാകായിക മേഖലകളിലെ മികവും സംഘം പരിശോധിച്ചു. കോളേജിലെ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായും NAAC സംവദിച്ചു. സന്ദർശനത്തിനോട് അനുബന്ധിച്ച് നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp