അല്‍ഷിഫ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് പെരിന്തല്‍മണ്ണയിലെ ഇംഗ്ലീഷ് വിഭാഗം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 20 ന് ‘സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ ടീം ടോക് മത്സരം സംഘടിപ്പിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ ഒരേ സമയം പരസ്പര സഹകരണത്തോട് കൂടി നടത്തുന്ന നൂതനമായ പ്രഭാഷണ ശെെലിയാണ് ടീം ടോക്. കോളേജ് സെമിനാര്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹെെസ്കൂള്‍ ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി 24 ടീമുകള്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു പി.കെ പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇംഗ്ലീഷ് പരിജ്ഞാനം ഉയര്‍ത്തുന്നതിനും സഹകരണമനോഭാവം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് നൂതനമായ ഈ മത്സരപരിപാടി സംഘടിപ്പിച്ചതെന്ന്നും ജില്ലയിലെ കോളേജുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഹെെസ്കൂള്‍ വിഭാഗത്തില്‍ മഞ്ചേരി എയ്സ് സ്കൂള്‍ ഒന്ന്, മൂന്ന് സ്ഥാനങ്ങളും ബെഞ്ച്മാര്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ മേഴത്തൂര്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും പെരിന്തല്‍മണ്ണ പ്രസന്‍റേഷന്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് പുരസ്കാരങ്ങളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും വിതരണം അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സൂര്യപ്രകാശ് നിര്‍വ്വഹിച്ചു . ഇംഗ്ലീഷ് വിഭാഗം മേധാവി സരിത കെ. സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ മിദുലാജ്.പി യോഗത്തില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp