ലോക മുള ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന അംഗങ്ങൾ തിരൂരിലെ നൂർ ലെയ്ക് സന്ദർശിച്ചു.

വേൾഡ് ബാമ്പൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.

പ്രകൃതി സ്നേഹിയായ നൂർ മുഹമ്മദ്‌ 2000- ൽ സ്വന്തം പേരിൽ പ്രവർത്തനമാരംഭിച്ചതാണ് നൂർ ലെയ്ക്.
മുള സംരക്ഷണത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മുളയുടെ വിപണന സാധ്യതകളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ 18-ന് ലോക മുളദിനമായി ആചരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരിലാണ് നൂർ ലെയ്ക് സ്ഥിതിചെയ്യുന്നത്. തിരൂർ പുഴയോട് ചേർന്ന് 15 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ മുളങ്കാട് തിരൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രകൃതി ഭംഗികൊണ്ട് ആകർഷണീയമായ ഈ പ്രദേശത്ത് അൻപതിൽ പരം വ്യത്യസ്ത മുളയിനങ്ങൾ ഉണ്ട്.
ഇവിടെയുള്ള കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് യാത്രയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്

ലെയ്ക് സന്ദർശനത്തിൻ്റെ ഭാഗമായി വിവിധ തരം മുളകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ച് നൂർ മുഹമ്മദ്‌ വിദ്യാർഥികളോട് സംസാരിച്ചു . 54 പേർ പങ്കെടുത്ത യാത്രക്ക് ഭൂമിത്രസേനയുടെ കോർഡിനേറ്റർ റാഷിദ ഫർസത്ത്, ജിഷ പി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp