ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫുഡ്ടെക്നോളജി വിഭാഗവും കോഴിക്കോട് ജില്ലാ ഭക്ഷ്യ സു രക്ഷാ വകുപ്പും സംയുക്തമായി ഈറ്റ് റൈറ്റ് മേള സംഘടിപ്പിച്ചു. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ ചാലഞ്ചിൻ്റെ ഭാഗമായി നടത്തിയ പരിപാടി മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. നോർത്ത്ഫുഡ് സേഫ്റ്റി ഓഫിസർ വിഷ്ണു എസ്. ഷാജി, മേഖല ഡപ്യൂട്ടി കമ്മിഷണർ അലക്സ് കെ. ഐസക്, ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.സി.എച്ച്. ജയശ്രീ, Head of Food technology Department ടെസ്ന മാത്യു , Assistant Professor കെ.പി. അബ്ദു സ്സലാം എന്നിവർ പ്രസംഗിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ഇന്ത്യൻ നോഡൽ ഓഫിസർ പി. റാഫി (Senior program assosiateFood Fortification, UNWFP) ” Fortified Rice in Food safety Nets ” എന്ന വിഷയത്തിലും ഡോ. ഇന്ദു ബാല ( Food safety officer – Konni) “Make way for Millets” എന്ന വിഷയത്തിലും ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി ഫോർട്ടിഫൈഡ് ആയ പാലും അരിയും ഉപയോഗിച്ച് നിർമിച്ച ഖീർ പങ്കെടുത്തവർക്കായി വിതരണം ചെയ്തു. ICDSപ്രവർത്തകർ,സ്കൂൾ മിഡ് ഡേ മീൽസ് ഓഫീസർ മാർ കച്ചവടക്കാർ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ മേഖലയിലെ പ്രവർത്തകർ സന്നിഹിതരായിരുന്നു.
പരിപാടി യുടെ ഭാഗമായി നടന്ന ഇൻറ്റർ കോളേജ് മില്ലറ്റ് ബേസ്ഡ് പാചക മത്സരത്തിൽ MES കോളേജ് മമ്പാട് ഒന്നാം സ്ഥാനത്തെത്തി(5000/-).സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവർ രണ്ടും (3000/-) മൂന്നും (2000/-)സ്ഥാനം കൈവരിച്ചു . ഇന്ത്യയിൽ ആകമാനം നടക്കുന്ന ഈറ്റ് റൈറ്റ് ചാലഞ്ചിൻ്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ശക്തമായി തുടരും എന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർ ശ്രീ വിനോദ് കെ അറിയിച്ചു