ഇന്റര്‍ഡിസിപ്ലിനറി ഗവേഷണങ്ങള്‍ ഗവേഷണ മേഖലയെ ഉടച്ച് വാര്‍ക്കും : മീര കാശിരാമന്‍
അല്‍ ശിഫ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് സംഘടിപ്പിച്ച അല്‍ ശിഫ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സെമിനാര്‍ സീനിയര്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ മീര കാശിരാമന്‍ ഉത്ഘാടനം ചെയ്തു. ഡിജിറ്റല്‍ കൊമേഴ്സ്, സുസ്ഥിര സാമ്പത്തിക വ്യവസ്ഥ, പോസ്റ്റ് മില്ലേനിയല്‍ പോപ്പുലര്‍ കള്‍ച്ചര്‍, എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ അല്‍ ശിഫ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്റര്‍ഡിസിപ്ലിനറി ഗവേഷണങ്ങള്‍ അക്കാദമിക ഗവേഷണത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോവുമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്തശേഷം മീര കാശിരാമന്‍ പറഞ്ഞു. പോസ്റ്റ് മില്ലേനിയൽ പോപ്പുലര്‍ കള്‍ച്ചര്‍, സുസ്ഥിര സാമ്പത്തിക വ്യവസ്ഥയും ഡിജിറ്റല്‍ കൊമേഴ്സുമായും എത്രത്തോളം ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നും അവര്‍ വിശദീകരിച്ചു. സംഘാടനവും മുഖ്യപ്രഭാഷണവും ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്നതായിരുന്നു ഈ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സെമിനാറിന്റെ പ്രധാന ആകര്‍ഷണം.കോമേഴ്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഭാഗങ്ങളിലായി എഴുപതിലധികം പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ തന്നെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ അരങ്ങേറിയത്. .അല്‍ ശിഫ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. ബാബു പി.കെ, ശിഫ മെഡികെയര്‍ മാനേജിംഗ് ട്രസ്റ്റി ഡോ. പി ഉണ്ണീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഈ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തത്. വരും വര്‍ഷങ്ങളിലും ഈ അന്താരാഷ്ട്ര സെമിനാറിന്റെ തുടര്‍ പതിപ്പുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. എട്ടോളം സമാന്തര സെഷനുകളായി നടന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സെമിനാര്‍ സെപ്റ്റംബര്‍ 28 ന് സമാപിച്ചു.