ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി അൽ ഷിഫ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് സൈക്കോളജി വിഭാഗം മൂന്ന് ദിവസം നീണ്ടു നിന്ന മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തിൽ ആരംഭിച്ച പരിപാടികൾ ഒക്ടോബർ 12 നു സമാപിച്ചു. ഫ്ലാഷ് മോബിലൂടെ കുട്ടികൾ പരിപാടികൾക്ക് തുടക്കം കുറിച്ചു, ശേഷം ക്ലാസ്സുകളിലൂടെ ബോധവൽക്കരണവും കുട്ടികൾ സംഘടിപ്പിച്ചു. വയനാട് ലൂയിസ് മൌണ്ട് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി. ജെ. മുഖ്യാതിഥിയായ പരിപാടിയിൽ സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ മാനസിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സൈക്കോളജി വിദ്യാർഥികളുടെ നേതൃത്വത്തിൽ HASH (Hands Around Shoulders) എന്ന പേരിൽ പുതിയ പദ്ധതി കൂടെ മുന്നോട്ട് വച്ചു. HASH പദ്ധതിയുടെ ലോഗോയും ഡോ. ലിൻജോ സി. ജെ. പ്രകാശനം ചെയ്തു. കേരളത്തിലെ ലഹരി ഉപയോഗവും അതിൻ്റെ പ്രയാസങ്ങളും പറഞ്ഞു കൊണ്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ inter-departmental panel discussionഉം പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. വിദ്യാർഥികൾ കലാലയങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട മൈം പ്രോഗ്രാമോടു കൂടി പരിപാടിക്ക്‌ സമാപനം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp