പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ ബി.എ. അറബിക് (ഈഴവ-4, എല്‍.സി.-1, ഇ.ഡബ്ലിയു.എസ് -5, ഒ.ബി.എച്ച്-1, എസ്.സി-6, എസ്.ടി-2, സ്‌പോര്‍ട്‌സ്-2) ബി.എ. ഇംഗ്ലീഷ് (എസ്.ടി -2, എല്‍.സി-1) ബി.ബി.എ (ഒ.ബി.എക്‌സ്-1, എല്‍.സി-1, എസ്.ടി-1) ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.ടി-2, പി.ഡബ്ലിയു.ഡി-2,സ്‌പോര്‍ട്‌സ് -1 )ബി.എസ്.സി. ഫിസിക്‌സ് (എസ്.ടി-2, എസ്.സി-1, സ്‌പോര്‍ട്‌സ്-2) ബിഎസ്.സി.കെമിട്രി: (എസ്.ടി-2,പി.ഡബ്ലിയു.ഡി-2, സ്‌പോര്‍ട്‌സ്-1) തുടങ്ങിയ വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് രണ്ടിനകം അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം.
മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷില്‍ എല്‍.സി, ഒബിഎക്സ്, എസ്.ടി, എല്‍.ഡി, പി.ഡബ്ല്യു.ഡി വിഭാഗത്തിലും ബി.എ ഇസ്ലാമിക് ഹിസ്റ്ററി, ഇഡബ്ല്യുഎസ്,എസ്.ടി, പിഡബ്ല്യുഡി, എല്‍.ഡി വിഭാഗത്തിലും ബി.എസ്.സി കെമിസ്ട്രി ഇഡബ്ല്യുഎസ്, എസ്.സി, എസ്.ടി, പിഡബ്ല്യുഡി, എല്‍ഡി വിഭാഗത്തിലും ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യുജി ക്യാപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥിനികള്‍ ഒക്ടോബര്‍ 19നകം കോളജില്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0483 2972200.
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ്, ബി.എ ഉര്‍ദു, ബി.ടി.എച്ച്.എം, ബികോം കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, ലക്ഷദ്വീപ് ക്വാട്ട എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 20ന് രാവിലെ 10ന് കോളജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.ഫോണ്‍: 0483 2945101.
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍ (2022-23) ബി.എ. ഇംഗ്ലീഷ്, ബികോം, ബി.ബി.എ, ബി.സി.എ, ബി.എസ്.സി. ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ്.ടി, ലക്ഷദ്വീപ് വിഭാഗങ്ങള്‍ക്കും ബി.എസ്.സി. ഇലക്ട്രോണിക്‌സില്‍ എസ്.സി. വിഭാഗത്തിനും അനുവദിച്ച സീറ്റുകളില്‍ ഒഴിവുകളുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി. ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 21 നകം രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി (അസല്‍) കോളജില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കണം. ഫോണ്‍ 0494 2582800.