വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റിൻ്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ് എന്‍ ഡി പി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ സംഘടിപ്പിച്ചു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി ഉല്‍ഘാടനം ചെയ്തു. ചടങ്ങളില്‍ എസ് എന്‍ ഡി പി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുജീഷ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട്, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ഷിബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp