അടുത്ത അധ്യായന വർഷം മുതൽ പ്രൈമറി ക്ലാസുകളിൽ കായികപഠനം പാഠ്യവിഷയമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഫീഷറീസ്, കായിക ഹജ്ജ് വഖഫ് റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ, കായിക വകുപ്പുകൾ എകോപിപ്പിച്ച് പ്രവർത്തനം നടത്തുമെന്നും
അദ്ദേഹം പറഞ്ഞു.
താനാളൂർ ഗ്രാമപഞ്ചായത്ത് അറിവകം വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി
കേരളാധിശ്വരപുരം ഗവ. എൽ.പി സ്കുളിന് നിർമിച്ച സ്റ്റേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ , അംഗങ്ങളായ കെ. ഫാത്തിമ ബീവി, പി. ജ്യോതി, പ്രധാനാധ്യാപിക എസ്.ജി.അജിതാ നാഥ് , പി.ടി.എ പ്രസിഡന്റ് ടി. പ്രതിഷ് കുമാർ , എസ്.എം.എസി ചെയർമാൻ കെ. മുസഫർ അഹമ്മദ്, സ്കൂൾ ലീഡർ അൻവിൻ മധു ,കെ.ഗോപിനാഥൻ നായർ , കെ.മൊയ്തീൻ കുട്ടി ഹാജി, ഇ. അനോജ്, , ടി. ഹരിദാസൻ, ടി.കെ. മരക്കാരുട്ടി എന്നിവർ സംസാരിച്ചു.

താനൂർ കെ പുരം ഗവ: എൽ പി സ്കൂളിലെ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp