മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു . മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂൾ , കേരളത്തിലെ തന്നെ 3500 കുട്ടികൾ പഠിക്കുന്ന അപൂർവം ചില സ്കൂളുകളിൽ ഒന്നാണ് .പ്രിസം പദ്ധതിയിലൂടെ വിവിധ വികസന പ്രവർത്തനങ്ങൾ കാഴ്ചവച് ശ്രദ്ധ ആകർഷിച്ച ഈ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്.ഒട്ടനവധി ഭൗതിക സൗകര്യങ്ങൾ ഇതിനോടകം തന്നെ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.
ഇതിന്ടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്
60 ലക്ഷം രൂപയാണ് വകയിരുത്തിയത് .
പിടിഎ മുൻകൈയെടുത്താണ് കോഴിക്കോട് കോർപ്പറേഷനിൽ നിന്നും ഈ 60 ലക്ഷം രൂപ നേടിയെടുത്തത്.
പ്രിസം പദ്ധതിയിലൂടെ അക്കാദമിക് മേഖലയിലും unacademic മേഖലയിലും വലിയ മാറ്റങ്ങൾക്ക് വിദ്യാലയം വഴിത്തിരിവാകുന്നുവെന്നും , സ്റ്റേഡിയത്തിന് നേതൃത്വം നൽകുന്നവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രോമോദ് ,പി ടി എ പ്രസിഡന്റ് അഡ്വ.ജംഷീർ പി ടി എന്നിവർ ക്യാമ്പസ് ന്യൂസ് ചാനലിനോട് പങ്കുവച്ചു.