ഗ്രാമവണ്ടി സർവീസിൻ്റെ ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ മന്ത്രി നിർവഹിച്ചു
വിദ്യാർഥികളുടെ കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച ഗ്രാമവണ്ടി സർവീസിൻ്റെ ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി