കലാരംഗത്ത് മാത്രമല്ല കായിക രംഗത്തും ഞങ്ങൾ ഒട്ടും പിറകിലല്ല എന്ന് വിളിച്ചോതിക്കൊണ്ട് നടക്കാവ് ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ കായികമേള കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്നു. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷമുള്ള കായിക മേളയായത് കൊണ്ട് കുട്ടികളുടെ വർദ്ധിച്ച പങ്കാളിത്തവും, രക്ഷിതാക്കളുടെ പൂർണ്ണ പിൻതുണയും മേളക്കുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ടി. സന്തോഷ് പതാകയുയർത്തി.തുടർന്ന് വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു.സ്ക്കൂൾ ബാൻ്റ് സെറ്റിൻ്റെ പിന്നിൽ SPC, NCC, JRC, അത് ലറ്റുകൾ എന്നിവർ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. സർക്കാർ പുതുതായി രൂപീകരിച്ച സ്പോട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ.പ്രദീപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ടി. സന്തോഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജലൂസ്, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ബാബു, കായികമേള കൺവീനർ മുസ്തഫ, പി.ടി.എ പ്രസിഡൻ്റ് സുനിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റും, മെഡലുകളും നൽകി. ആയിരത്തിലധികം കുട്ടികളാണ് കായിക മേളയിൽ പങ്കെടുത്തത്.