മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ ‘ഫെയ്സ് ആർട്ട് കോമ്പറ്റീഷൻ’ സംഘടിപ്പിച്ചു.
പ്രസിദ്ധനായ പെയിന്റർ പബ്ലോ പിക്കാസോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 25ന് ഫേസ് ആർട്ട് കോമ്പറ്റീഷൻ സംഘടിപ്പിച്ചത്.’guernica’ എന്ന പേരിൽ ‘halloween’ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി നടന്നത്. മജിലിസ് കോളേജ് ഭൂമി മിത്ര ഓപ്പൺ ക്ലാസ് റൂമിൽ വെച്ച് നടന്ന പരിപാടിയിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. മജിലിസ് കോളേജ് വിദ്യാർത്ഥികളായ ഉമ്മർ മുക്താർ, ഇർഫാൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഫേസ് ആർട്ട് കോമ്പറ്റീഷൻ വിജയിയെ ഒക്ടോബർ 31 halloween ദിനത്തിൽ പ്രഖ്യാപിക്കും.