സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചതിന് ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പൊതുവിദ്യാലയത്തില്‍ 10 ലക്ഷം കുട്ടികള്‍ എത്തിയെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പന്തല്ലൂര്‍ ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതല്‍ തുക ലഭിച്ചത് മലപ്പുറത്തിനാണ്. പുതുതായി 82 വിദ്യാലയങ്ങളില്‍ കെട്ടിടം നിര്‍മാണം ആരംഭിക്കാനിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റം വരുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് അടാട്ട് ചന്ദ്രൻ, വിദ്യാകിരണം പദ്ധതി കോഡിനേറ്റർ എം മണി, എന്നിവർ പങ്കെടുത്തു. ഡി.പി.സി ടി.രത്നാകരൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചീനിയർ എൽ .നീന, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത മണികണ്ഠൻ, കെ.എം മുഹമ്മദാലി, കെ.എം.അബ്ദുൽ റഷീദ്, കെ.വി.മുഹമ്മദാലി, മുഹ്സിന അബ്ബാസ്, പ്രധാനാധ്യാപിക ഇ.കെ. ലീല, പി.ടി.എ പ്രസിഡൻ്റ് വി.നൗഷാദ്, എം.ടി.എ പ്രസിഡൻ്റ് പി.ടി.ഖദീജ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp