തിരൂരിൽ നടക്കാനിരിക്കുന്ന 33 മത് മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൻ്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പും ആക്ട് തിരൂരും സംയുക്തമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കലോത്സവത്തിൻ്റെ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടത്തിയ സെമിനാർ ഡി.വൈ.എസ്.പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ നോഡൽ ഓഫീസർ ബിജു പാറോൾ ലഹരി ‘മുക്ത കേരളം, വിദ്യാർത്ഥികളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പരിപാടിയിൽ തിരൂർ ഡി.ഇ.ഒ. ഇ. പ്രസന്ന അധ്യഷത വഹിച്ചു. എ. ഇ.ഒ പി. സുനിജ, മനോജ് ജോസ്, എ.സി പ്രവീൺ, കരീം മേച്ചേരി, അഡ്വ. വിക്രമ കുമാർ, എൻ.സി.സി ഓഫീസർ എസ്. ജി ശൈലേഷ്, പി. ശശിധരൻ, മുഹമ്മദ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.