കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ ഒരു കോടി ചെലവില്‍ നിര്‍മിച്ച ക്ലാസ് മുറികള്‍, സ്റ്റേജ്, ഗേറ്റ് എന്നിവയുടെയും വള്ളിക്കുന്ന്-കോരുംകുഴി റോഡിൻ്റെ ഉദ്ഘാടനവും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായാണ് കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിൻ്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പു മുഖേന വള്ളിക്കുന്ന്-കോരുംകുഴി റോഡിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരപ്പനങ്ങാടി പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന് മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. സാജിത, വള്ളിക്കുന് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ, ജില്ലാ പഞ്ചായത്തംഗം സറീന ഹസീബ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് മനോജ് കുമാര്‍ കൊട്ടശ്ശേരി, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സിന്ധു അത്രപുളിക്കല്‍, എ.കെ രാധ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം സതി തോട്ടുങ്ങല്‍, പഞ്ചായത്തംഗങ്ങളായ എം.സി പുഷ്പ, കെ.പി ഹനീഫ, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.പുരുഷോത്തമന്, സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.പി വിജയകുമാര്‍, പരപ്പനങ്ങാടി ബിപിസി വി.എം സുരേന്ദ്രന്, കോയ കുന്നുമ്മല്‍, സി.എം മൊയ്തീന് കോയ, പി.ആര് ശ്രീദേവി, എം.ഇന്ദിര, പിടിഎ ഭാരവാഹികളായ കെ.പി മുംതാസിര്‍, സത്താര്‍ ആനങ്ങാടി, സ്റ്റാഫ് സെക്രട്ടറി പി.പ്രഷീന, സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ മുഹമ്മദ് കെ. കെ തുഹൈല്‍ എന്നിവര്‍ സംസാരിച്ചു.