ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരളാ നിയമസഭാ മ്യൂസിയം നടത്തി വരുന്ന ചരിത്ര- ചിത്ര വീഡിയോ പ്രദർശനത്തിന് ജെംസ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടീ അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മങ്കട നിയോജക മണ്ഡലം എം എൽ എയും കോളേജ് ചെയർമാനുമായ മഞ്ഞളാം കുഴി അലി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് യുനിസെഫിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസ്സും, കാലാവസ്ഥ വ്യതിയാനം , ദുരന്ത നിവാരണം എന്നീ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു.
യുനിസെഫ് കൻസൽട്ടൻ്റ് ആയ ജോ ജോൺ ജോർജ്, കെ. ഗണേശൻ (വിമുക്തി റിസോഴ്സ് പേഴ്സൺ – കേരള എക്സൈസ് വിഭാഗം) എന്നിവർ ക്ലാസ്സുകൾ കൈ കാര്യം ചെയ്തു്.
മങ്കട മണ്ഡലത്തിൽ ഉൾപെടുന്ന വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും , അധ്യാപകരും, ജന പ്രതിനിധികളും, നാട്ടുക്കാരും പ്രസ്തുത പരിപാടിയിൽ സന്ദർശനം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. നവീൻ മോഹൻ,വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ആയ അഡ്വ കെ അസ്ഗർ അലി, അസ്മാബി കേ പി, എൻ കേ ഹുസ്സൈൻ, ചക്കച്ചൻ ഉമ്മുകുൽസു , നസീറ മോൾ, ജില്ലാ പഞ്ചയത്തംഗം ടീ പീ ഹാരിസ്, കോളേജ് വൈസ് ചെയർ മാൻ എം വാസുദേവൻ, ഡയർക്ട്ർ ബോർഡ് അംഗങ്ങളായ പി ടീ ഹംസ കാളക്കൽ മുഹമ്മദ് അലി, കമാൽ, ടീ സാദിഖ് അലി ,നിയമ സഭ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറിമാരായ പി അബ്ബാസ്, ബിനു ആർ, കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ മുഹമ്മദ് നവാസ് കെ, മുഹമ്മദ് അഷ്റഫ് ,നിയമ സഭാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അധ്യാപകരായ രഘു എം ഡീ, പി, ശീതൾ, ജീവേഷ് എം, ശ്രുതി ബി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.