കലോത്സവങ്ങളിൽ വിജയികളാവുക എന്നതിനേക്കാൾ പങ്കെടുക്കാൻ അവസം ലഭിക്കുക എന്നതാണ് വിദ്യാർത്ഥി ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരൂരിൽ നടന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സാഹചര്യത്തെ തുടർന്ന് നഷ്ടമായ കലാ മേളകളെ വീണ്ടെടുക്കുന്നതായിരുന്നു ഇത്തവണത്തെ ജില്ലാ കലോത്സവം. സംസ്ഥാന തല മത്സരങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രൊഫഷണൽ രീതികൾ അവലംബിച്ചത് മേളയെ മികവുറ്റതാക്കിയെന്നും മന്ത്രി പറഞ്ഞു. 30 വർഷങ്ങൾക്ക് മുൻപ് ഇതേ സ്കൂളിൽ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച നാടക നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കാര്യവും മന്ത്രി സദസിനോട് പങ്കുവെച്ചു.

തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസൽ എശ്ശേരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുൽ സലാം, അഡ്വ. എസ്. ഗിരീഷ്, ടി. ബിജിത, സി. സുബൈദ, ഫാത്തിമത് സജ്‌ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ബാബു, നഗരസഭ കൗണ്‍സിലര്‍മാരായ സരോജ ദേവി, വി.പി ഹാരിസ്, ഐ.പി ഷാജിറ, വി. നന്ദന്‍, പി. ഷാനവാസ്, കെ. അബൂബക്കര്‍, നിര്‍മ്മല, ഡി.വൈ.എസ്.പി വി.വി ബെന്നി, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ, ഡി.ഇ.ഒമാരായ സൈതലവി മാങ്ങാട്ടുപറമ്പന്‍, ഉമ്മര്‍ എടപ്പറ്റ, എ.ഇ.ഒ പി. സുനിജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ ഗോപാലന്‍, ബി.പി.സി ബി.ആര്‍.സി ടി.വി ബാബു, വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ മിനികുമാരി, സി. രാമകൃഷ്ണന്‍, പ്രധാനാധ്യാപകരായ പി.കെ അബ്ദുല്‍ ജബ്ബാര്‍, സി.പി മുംതാസ്, എസ്. ത്യാഗരാജന്‍, കെ.എല്‍ ഷാജു, കെ. ഷീല, ഇ.ബി അജിത, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി പി.പി അബ്ദുറഹിമാന്‍, മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധി നാസർ എടരിക്കോട്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ യു.കെ മജീദ്, ആക്ട് പ്രതിനിധി കരീം മേച്ചേരി, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എ.വി ഹരീഷ്, ഡോ. ഷാഹുൽ ഹമീദ്, ഇ.പി അലി അഷ്കർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp