രജത ജൂബിലീ നിറവില്‍ നില്ക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തങ്ങള്‍ പഠിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം വഹിച പങ്ക് മനസിലാക്കുന്നതിനും ജില്ലാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനുമായി മങ്കട പള്ളിപുറം ജി.എച്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യര്‍ത്ഥികള്‍ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ് സന്ദര്‍ശിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ 60 സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ അധ്യാപകനായ ഫൈസല്‍ റഹ്മാനോടൊപ്പമാണ് സന്ദര്‍ശനം നടത്തിയത്. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായാണ് ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞത്. പദ്ധതി ആരംഭിച്ച് രജത ജൂബിലി നിറവില്‍ നില്ക്കുന്ന കുടുംബശ്രീയുടെ വിവിധ ദൗത്യങ്ങളെ കുറിച്ചും ഈ കാലയളവില്‍ സമൂഹത്തില്‍ വരുത്താനായ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍.കെ.കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഹസ്കര്‍, കെ.ടി ജിജു, റെനീഷ് എന്നിവര്‍ ക്ലാസുകള്‍ നല്കി.
ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈന്‍, ഫാമിലി കൗണ്‍സിലിങ് സെന്റര്‍, പാലിയേറ്റീവ് യൂണിറ്റുകള്‍, സ്മാര്‍ട്ട് ഡയാലിസിസ് സെന്റര്‍ എന്നിവയിലും സന്ദര്‍ശനം നടത്തി.