കുരുന്നു മനസ്സുകളിൽ റോഡ് ഉപയോഗത്തിൻ്റെ സന്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി റോഡിലൂടെ എങ്ങനെ നടക്കണം, റോഡ് എങ്ങനെ മുറിച്ചു കടക്കണം തുടങ്ങി റോഡ് ഉപയോഗത്തിൻ്റെ ബാലപാഠം നൽകാൻ വേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്മാർ പാർക്കിലെത്തി. മലപ്പുറം മഅദിൻ അക്കാദമിയുടെ മുന്നൂറോളം പ്രീ പ്രൈമറി വിദ്യാർത്ഥികളുമായാണ് തിരൂർ കൂട്ടായി പടിഞ്ഞാറേക്കര ബീച്ചിൽ എത്തിയ ഉദ്യോഗസ്ഥർ സംവദിച്ചത്. മലപ്പുറം എൻഫോഴ്സ്മെൻ്റ്  വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് അസിസ്റ്റൻ്റ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. ആർ. ഹരിലാൽ, പി. ബോണി, സ്കൂൾ അധ്യാപികമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുരുന്നു മനസ്സുകളിൽ റോഡ് സുരക്ഷാ സന്ദേശം നൽകിയാൽ ജീവിതത്തിലുടനീളം പകർത്തുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. എം വി ഐ പി കെ മുഹമ്മദ് ഷഫീക്കിൻ്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും
കാൽനട യാത്രക്കാരുടെ സംരക്ഷണത്തിനു വേണ്ടിയുള്ള വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികളും നടത്തി

By kiran

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp