കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും വിഞ്ജാനവും കഴിവുകളും പ്രകടിപ്പിക്കാനും വളര്‍ത്താനും പൊന്നാനിയില്‍ വിനോദവിഞ്ജാനകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് പി. നന്ദകുമാര്‍ എംഎല്‍എ. പൊന്നാനിയില്‍ ബാലസൗഹൃദം പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിനുള്ള സ്ഥലം നഗരസഭ നല്‍കുമെന്നും കെട്ടിടത്തിനും അനുബന്ധ സൗകര്യത്തിനുമുള്ള തുക എം.എല്‍.എ. ഫണ്ടില്‍നിന്ന് അനുവദിക്കും. മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ പൊന്നാനി നഗരസഭയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നിട് മണ്ഡലത്തിന്റെ അഞ്ച് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.  എം.എല്‍.എ. പറഞ്ഞു.
കുട്ടികള്‍ക്ക് നേരെയുണ്ടാക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും മാനസികമായി തയ്യാറാക്കുന്നതിനും  ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞു.
ബാല സൗഹൃദ പദ്ധതി രൂപരേഖ അവതരണം സി. വിജയകുമാര്‍ നിര്‍വഹിച്ചു.
സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മാനേജ്,
നഗരസഭാധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ദീന്‍, ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ബബിത ബല്‍രാജ്, റെനി ആന്റണി, പി.പി. ശ്യാമളാ ദേവി, സി.വിജയകുമാര്‍, ജലജാ ചന്ദ്രന്‍, എന്‍ സുനന്ദാ, സി ഡബ്ലു സി ചെയര്‍മാന്‍ എ.സുരേഷ്, വനിതാ ശിശു ഓഫീസര്‍ അബ്ദുള്‍ റഷീദ്, ഡി.സി.പി.ഒ ഗീതാജ്ഞലി, പൊന്നാനി എ.ഇ.ഒ ഷോജ,
പദ്ധതി കോഡിനേറ്റര്‍ പ്രെഫസര്‍ പി.കെ.എം. ഇഖ്ബാല്‍, ഡോ. റിയാസ്,
തുടങ്ങിയവര്‍ പങ്കെടുത്തു

By kiran

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp