കുറ്റിപ്പാല ജി.എം.എല്‍.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കെട്ടിടം ഉദ്ഘാടനം ചെയ്തു
എസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതി 2021-22 പ്രകാരം കുറ്റിപ്പാല ജി.എം.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘വര്‍ണ്ണക്കൂടാരം’ പ്രീ പ്രൈമറി പ്രവര്‍ത്തന ഇടങ്ങളുടെ ഉദ്ഘാടനം കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തന്നെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കി ചെറുപ്രായത്തിലെ കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.എ മജീദ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
പ്രീ പ്രൈമറി കുട്ടികള്‍ക്ക് കളികളിലൂടെ പഠിക്കാനും വളരാനും സഹായകമാവുന്ന പ്രവര്‍ത്തന ഇടങ്ങളെ ശാസ്ത്രീയമായി രൂപപ്പെടുത്തണം എന്ന പൊതുവിദ്യാഭ്യാസവകു പ്പിൻ്റെ നിര്‍ദ്ദേശപ്രകാരമാണ് പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ‘വര്‍ണ്ണക്കൂടാരം’ പണി കഴിച്ചത്. എസ്.എസ്.കെ ഡി.പി.ഒ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീദേവി പ്രാകുന്ന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേശ് കുമാര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  പി.സി അഷ്‌റഫ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ്  ലിബാസ് മൊയ്തീന്‍, പെരുമണ്ണ ക്ലാരി വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തിങ്ങല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ഷംസു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുബൈരിയ അക്ബര്‍, സഫ്‌വാന്‍ പാപ്പാലി, താനൂര്‍ ബി.ആര്‍.സി ബി.പി.സി കെ. കുഞ്ഞികൃഷ്ണന്‍, സക്കീന മലയില്‍ കണ്ണഞ്ചേരി, താനൂര്‍ ബി ആര്‍ സി ട്രെയിനര്‍ പി.എം അനില്‍, എ ഇ ഓ മാരായ ജാഫര്‍ എന്‍.എം, അനില്‍ പി.എം, ജി എം എല്‍ പി എസ് കുറ്റിപ്പാല പ്രധാനാധ്യാപിക മിനി സി , പിടിഎ പ്രസിഡൻ്റ്  മുഹമ്മദ് റാഫി പി, എസ് എം സി ചെയര്‍മാന്‍ ബഷീര്‍ തടത്തില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
സമഗ്രശിക്ഷാ കേരളത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റാര്‍സ്. ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി അക്കാദമിക രംഗത്ത് സവിശേഷമായ ഇടപെടലുകള്‍ നടത്തുന്നതിനായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ആറു സംസ്ഥാനങ്ങള്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ഈ പദ്ധതിക്ക് കീഴിലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള പ്രീ പ്രൈമറികളിലാണ് പ്രാഥമിക ഘട്ടത്തില്‍ ഈ പ്രവര്‍ത്തനം നടക്കുന്നത്.

എസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം കുറ്റിപ്പാല ജി.എം.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘വര്‍ണ്ണക്കൂടാരം’ പ്രീ പ്രൈമറി പ്രവര്‍ത്തന ഇടങ്ങളുടെ ഉദ്ഘാടനം കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp