സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷനിൽ മൂന്ന് ദിവസത്തെ പ്രീമാരിറ്റൽ കൗൺസിൽ കോഴ്സ് ആരംഭിച്ചു. മോട്ടിവേഷണൽ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇല ഫൗണ്ടേഷൻ ചെയർമാൻ നജീബ് കുറ്റിപ്പുറം അദ്ധ്യക്ഷനായി. ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ പ്രൊഫ.കെ.പി. ഹസ്സൻ ക്യാമ്പ് വിശദീകരിച്ചു.
ചടങ്ങിൽ ഇല ഫൗണ്ടേഷൻ ചെയർമാൻ സുൽഫിക്കർ, ഇല ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അഞ്ജു ബാല, ഇല ഫൗണ്ടേഷൻ സ്റ്റാഫ് അംന ഫായിസ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രത്തിന്റെ നേതൃതത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൗൺസിലിംഗ് ക്ലാസിൽ വിവാഹത്തിലെ നിയമവശങ്ങൾ, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര ബന്ധങ്ങൾ, പഠനവും തൊഴിലും, സന്തുഷ്ട കുടുംബ ജീവിതം, ദാമ്പത്യ ആശയവിനിമയങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൗൺസിലിംഗ്.