താനൂർ നഗരസഭ എട്ടാം വാർഡിലെ പതിനൊന്നാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ്‌ ജംഷാദ് ബോധവൽക്കരണക്ലാസ് നടത്തി. എട്ടാം ഡിവിഷൻ കൗൺസിലർ ദേവകി സ്വാഗതവും അങ്കണവാടി ടീച്ചർ ടി ഗീത നന്ദിയും പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ പി കെ സുബൈദ, ക്ഷേമ കാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ, താനൂർ സി ഡി പി ഒ ബീന സിജെ, ഐ സി ഡി എസ് സൂപർ വൈസർ ബേബി ഷിഫ, 41ആം ഡിവിഷൻ കൗൺസിലർ ദിഭീഷ്, ആരോഗ്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാൻ അലി അക്ബർ, ബീന, സുമിത, ഗീത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp