കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻ്റ്  സയന്‍സ് കോളേജില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്, ടൂറിസം ആൻ്റ്  ഹോട്ടല്‍ മാനേജ്‌മെൻ്റ്  വിഭാഗം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദിനാഘോഷ പരിപാടി പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. എയര്‍ ഫോഴ്‌സ് നോണ്‍ കമ്മീഷന്‍ഡ് സീനിയര്‍ ഓഫീസര്‍ ജയ്‌സര്‍ ജോര്‍ജ് മുഖ്യാതിഥിയായി.
ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.സി ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ഗവ.കോളേജ് കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ അമീര്‍ ബാബു സംസാരിച്ചു. അധ്യാപരായ മൊയ്തീന്‍ കുട്ടി കല്ലറ, അര്‍ഷക് കെ., എബിന്‍ കെ.ഐ, റഷ ബഷീര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി
ദിനാചരണത്തിൻ്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ക്യാംപസും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍ സെക്രട്ടറിമാരായ സി. റിഷിക, അജ്‌നാസ്, വളണ്ടിയര്‍മാരായ ത്വാഹിറ, ഐശ്വര്യ, ഉമര്‍ എം.എന്‍, അസ്‌ന ബാനു എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp