ഇഖ്റ പാലിയേറ്റീവ് സെന്‍ററുമായി സഹകരിച്ച് കാരപ്പറമ്പ് സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു എൻഎസ്എസ് വളണ്ടിയേഴ്സിനു പാലിയേറ്റീവ് രംഗത്തേക്ക് കടന്നു വരുന്നതിൻ്റെ ആവശ്യകതയും എന്തെല്ലാം ചുമതലകളാണ് ചെയ്യാനുള്ളത് എന്നതിനെക്കുറിച്ചും വിശദമായി പാലിയേറ്റീവ് കോഡിനേറ്റർ ശ്രീമതി ശബ്നയും സ്റ്റുഡൻ്റ് വിങ് കോഡിനേറ്റർ കുമാരി ഫിതയും അവരുടെ അനുഭവങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് കാരപ്പറമ്പ് NSS യൂണിറ്റിൽ നിന്നും ഇർഫാൻ, ചന്ദന (Plus two) &അൽഹാൻ റഹ്മാൻ, അപർണ (Plus one) കോഡിനേറ്റർമാരായി ചുമതലയേൽക്കുകയും ചെയ്തു. പരിപാടിയിൽ.സ്വാതി , രാഹുൽരാജ്, പവിത്ര, (NSS Volunteers) സംസാരിച്ചു. പ്ലസ് ടു കോഴ്സ് അവസാനിച്ചു പോകുന്ന വിദ്യാർത്ഥികൾക്ക് എൻഎസ്എസിലൂടെ കിട്ടിയ അനുഭവങ്ങൾ ചേർത്തുവെക്കാനുള്ള ഒരു അവസരവും കൂടിയാണ് ഈ സംരംഭം എന്ന് പ്രോഗ്രാം ഓഫീസർ ആയ മഹീജ ടീച്ചർ കൂട്ടിച്ചേർത്തു…