കൗമാരപ്രായക്കാരെ കരുത്തുറ്റവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ സ്ക്കൂളുകളിലും ടീൻസ് ക്ലബ്ബുകൾ രൂപികരിക്കുന്നതിൻ്റെ ഭാഗമായി
നടക്കാവ് സ്ക്കൂളിലെ ടീൻസ് ക്ലബ്ബിൻ്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എച്ച് എം ഉം ഇപ്പോള്‍ സിറ്റി എ ഇ ഓ യും ആയ ശ്രീ ജയകൃഷ്ണൻ നിർവഹിച്ചു.
ടീൻസ് ക്ലബ്ബിന്റെ നോഡൽ ഓഫീസർ രേഷ്മ ടീച്ചർ സ്വാഗതവും ,
.സ്കൂൾ എച്ച് എം ശ്രീ സന്തോഷ് ടി അധ്യക്ഷ സ്ഥാനം വഹിച്ചു ,
ശില്പശാലയിലെ ക്ലാസിന് ഡയറ്റിലെ സീനിയർ ലക്ചർ ഡോ വാസുദേവൻ നേതൃത്വം നല്കി.
നടക്കാവ് സ്ക്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിൻതുണ നൽകി ഒപ്പം നിൽക്കുന്ന പി.ടി.എ പ്രസിഡൻ്റ് , ശ്രീ മുനീര്‍ എൻ എം പി ടി എ പ്രസിഡൻ്റ് ശ്രീമതി വിദ്യ മണികണ്ഠന്,
എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി പോൾ സാർ, ഡപ്യൂട്ടി എച്ച് എം സമിതടീച്ചർ, എന്നിവര്‍ പരിപാഠിക്ക് ആശംസ അറിയിച്ചു.
ഇംഗ്ലീഷ് അധ്യാപിക ആയ ജിജിമോള്‍ ടീച്ചര്‍ പരിപാടിക്ക് നന്ദി അര്‍പ്പിച്ചു.
കൗമാരകാര്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക പരിശിലനങ്ങള്‍ നല്കി,
കൗമാരക്കാര്‍ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ധാരണകളെ നവീകരിച്ച് സമീപനങ്ങളെ ക്രമപ്പെടുത്തി അതുവഴി കൗമാര ശക്തിയിലൂന്നിയ പുതിയ വാതില്‍പ്പുറങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ 9ാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ധീരജ് സാങ്കേതിക വിദ്യ സാധ്യതകളും അപകടങ്ങളും എന്ന വിഷയത്തില്‍ ടീൻസ് ക്ലബ്ബ് അംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും ക്ലാസ് നല്കി.
ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻ്റ് ഡോക്ടർ സുധീർ, ഐ വൈ എ ട്രസ്റ്റിൻ്റെ നേതൃത്വത്തില്‍ ശാരീരിക സുസ്ഥിതിയെ കുറിച്ച് ആരോഗ്യ പരമായ ഭക്ഷണ രീതിയും മദ്യം മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്കി.