ജില്ലയിൽ സമ്പൂർണ്ണ പത്താം തരം തുല്യതാ പദ്ധതി വിജയിപ്പിക്കുന്നതിനായി ജില്ലയിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷർ എന്നിവരുടെ യോഗം നാളെ (ഏപ്രിൽ 13) ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാൻ ജില്ലാ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. വിവിധ വകുപ്പ് മേധാവികളുടെ യോഗവും ചേരും.
ജില്ലാ പഞ്ചായത്തിൽ ചേർന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലയിലെ 18നും 50നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സാക്ഷരതാ മിഷൻ്റെ പത്താം തരം തുല്യതാ കോഴ്‌സ് മുഖേന സമ്പൂർണ്ണ പത്താം തരം വിദ്യാഭ്യാസം നേടുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp