മലപ്പുറം ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും നഗരസഭാ പ്രദേശത്തെ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് വേണ്ടി മലപ്പുറം നഗരസഭ തുടക്കം കുറിച്ച നൂതന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ മിഷൻ തൗസന്റിൻ്റെ ഭാഗമായി നൽകുന്ന സൗജന്യ എൻട്രൻസ് പരീക്ഷ പരിശീലനത്തിൻ്റെ മൂന്നാം ഘട്ടം ആരംഭിച്ചു
രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സർവ്വകലാശാലകളിലും അഞ്ചുവർഷംകൊണ്ട് ആയിരം വിദ്യാർത്ഥികളെ എങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് മിഷൻ തൗസൻഡ്

മിഷൻ തൗസൻഡ് തുടങ്ങി രണ്ടു വർഷം പിന്നിടുമ്പോൾ തന്നെ 200ലധികം വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടിക്കഴിഞ്ഞു
പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തു നിന്നും പ്ലസ് ടുവിന് പഠിക്കുന്ന സന്നദ്ധമായ മുഴുവൻ വിദ്യാർത്ഥികൾക്കും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ സി യു ഇ ടി പരിശീലനത്തിനു വേണ്ട എൻട്രൻസ് ഫീസ് അടക്കം മലപ്പുറം നഗരസഭയാണ് വഹിക്കുന്നത്

കേന്ദ്രസർക്കാശാല പരീക്ഷയായ സി യു ഇ ടി ക്കുവേണ്ടി രാജ്യത്തിന് ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്
തുടർച്ചയായി രണ്ടുവർഷവും സംസ്ഥാനത്ത് തന്നെ മികവുറ്റ റിസൾട്ട് നഗരസഭ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് നേടാൻ സാധിച്ചിട്ടുണ്ട്

വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവകലാശാല എൻട്രൻസ് പരിശീലനത്തിന്റെ രജിസ്ട്രേഷൻ മുതൽ സൗജന്യ എൻട്രൻസ് പരിശീലനം ഇൻട്രാക്ട് സെക്ഷനുകൾ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സെക്ഷനുകൾ വിദ്യാർത്ഥികളുടെ അലോട്ട്മെൻ്റ്  പ്രോസസ്സിൽ പ്രത്യേകം തയ്യാറാക്കിയ ടാസ്ക് ഫോഴ്സിന്റെ സഹായം തുടങ്ങി സമഗ്രമായ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയാണ് ഇതുമൂലം മലപ്പുറം നഗരസഭ നടപ്പിലാക്കി വരുന്നത്

അടുത്തുവരുന്ന കേന്ദ്ര സർവകലാശാല എൻട്രൻസ് പരീക്ഷ പരിശീലനത്തിൻ്റെ ഭാഗമായുള്ള വിദ്യാർത്ഥികളുടെ സൗജന്യ എൻട്രൻസ് പരിശീലനം മലപ്പുറം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലറായ സി സുരേഷ് മാസ്റ്റർ പിടിഎ പ്രസിഡണ്ട് പി ഫസൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp