ഉന്നതവിദ്യാഭ്യാസത്തിൻ്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഇരുമ്പുഴി ജിഎംയുപി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികളടക്കം കേരളത്തില്‍ പഠനത്തിന് എത്തുന്ന രീതിയിലേക്ക് വിദ്യാഭ്യാസത്തെ ഉയര്‍ത്തും. ഇതിനായി 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. തൊഴില്‍ പരിശീലനമടക്കം നല്‍കുന്ന രീതിയിലാണ് കേരളത്തിലെ വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഒരു കോടി ചെലവിലാണ് ഇരുമ്പുഴി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാട്ടുകാരില്‍ നിന്നും സമാഹരിച്ച 35 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങിയത്.
ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടാട്ട് ചന്ദ്രന്‍, വൈസ് പ്രസിഡൻ്റ് കെ അനിത മണികണ്ഠന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെഎം അബ്ദുല്‍ റഷീദ്, ഉമ്മാട്ട് മൂസ, ബ്ലോക്ക് പഞ്ചായത്ത് അംഗം പിബി ബഷീര്‍, പഞ്ചായത്ത് അംഗങ്ങളായ ജസീല ഫിറോസ്ഖാന്‍, കെപി അബ്ദുല്‍ മജീദ്, ടിപി സാന്ദ്ര, ജസ്‌ന കുഞ്ഞുമോന്‍, രജനി മോഹന്‍ദാസ്, വിദ്യാകിരണം കോർഡിനേറ്റര്‍ എം മണി, അസി. എഞ്ചിനിയര്‍ എല്‍ നീന, പ്രധാനധ്യാപകന്‍ സിപി മുഹമ്മദ് അഷ്‌റഫ്, മുന്‍ പ്രധാനധ്യാപകരായ പി. ഹബീബുറഹ്‌മാന്‍, ടികെ അബ്ദുല്‍ സലാം, എഇഒ മാരായ കെ അബ്ദുസലാം, കെടി ജസീല, പി മുഹമ്മദലി, കോണ്‍ട്രാക്ട്രര്‍ എ ആത്തിഫ് ബഷീര്‍, പിടിഎ പ്രസിഡൻ്റ് പി.കെ സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.