അരീക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഹൈടെക് ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിൻ്റെ ഹയർ സെക്കൻഡറി പ്ലാൻ ഫണ്ടിൽ നിന്നും 96 ലക്ഷം രൂപ ചെലഴി ച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി ആറ് ഹൈടെക് ക്ലാസ് മുറികളാണ് പദ്ധതി വഴി നിർമാണം പൂർത്തിയാക്കിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പി. കെ ബഷീർ എം.എൽ.എ അധ്യക്ഷനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അബ്ദു ഹാജി, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശരീഫ ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് കെ സുരേഷ് ബാബു, അരീക്കോട് എ.ഇ.ഒ മുഹമ്മദ് കോയ, നൗഷർ കല്ലട, സി സുഹൂദ്, റംലത്ത് വെള്ളാരി, കെ സാദിൽ, വി അബ്ദുള്ള, സുൽഫിക്കർ അരീക്കോട് ,പ്രിൻസിപ്പൽ സി. എ. മുഫീദ , സീനിയർ അധ്യാപകൻ മാത്യു തോമസ് തുടങ്ങിയവർ പങ്കെടുത്തു.