ജി എച്ച് എസ് എസ് കാരാപ്പറമ്പ് എൻഎസ്എസ് യൂണിറ്റിലെ ലെ വളണ്ടിയേഴ്സ്
സൈക്യാട്രിക് റീഹാബിലിറ്റേഷൻ സെന്‍റർ, എരഞ്ഞിപ്പാലം സന്ദർശിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് നജീബ് മാളിയേക്കൽ പ്രോഗ്രാം ഓഫീസർ മഹിജ, അദ്ധ്യാപകൻ ഹണി ജോൺ എന്നിവർ പരിപാടിയുടെ നേതൃത്വം വഹിച്ചു. അവിടുത്തെ പ്രവർത്തകരുടെയും നഴ്സുമാരുടെയും സഹായത്താൽ രോഗികളുള്ള വാർഡുകളും റൂമുകളും സന്ദർശിച്ചു. രോഗികളുമായി സൗഹൃദം പുലർത്തുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന രോഗികൾ മാനസിക രോഗികൾ , ഡി അഡിക്ഷൻ രോഗികൾ , പാലിയേറ്റീവ് രോഗികൾ എന്നിങ്ങനെയായിരുന്നു. 13 മുതൽ 97 വയസ്സ് വരെയുള്ള രോഗികൾ അവിടെയുണ്ട് . അവിടെ രണ്ട് തരത്തിൽ ചികിത്സയുണ്ട് പൈസ കൊടുത്ത ചികിത്സ ചെയ്യുന്നവരുമുണ്ട് പൈസ ഇല്ലാതെ ചികിത്സ ചെയ്യുന്നവരുമുണ്ട്. ഒറ്റപ്പെട്ട ആളുകൾ, കുടുംബം ഉപേക്ഷിക്കപ്പെട്ട ആളുകൾ,തുടങ്ങിയവരെയാണ് അവർ കൂടുതലായി ഏറ്റെടുക്കുന്നത്. പണമില്ലാത്തതിൻറെ പേരിൽ ഒരാൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടാൻ പാടില്ല എന്നമഹത്തായ ആശയം അവർ ചൂണ്ടി കാട്ടി അവരുടെ പ്രവർത്തങ്ങളെകുറിച്ച് ഒരു ക്ലാസ് നൽകി.അവിടുത്തെ കാര്യങ്ങളും അവിടെ ഉള്ള ഡോകടേ ടർസിനെ കുറിച്ചും രോഗികളെ പറ്റിയുള്ള വിവരങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയകാര്യങ്ങൾ പങ്കുവെച്ചു, എൻഎസ്എസ് വളണ്ടിയേഴ്സ് സമാഹരിച്ച തുക ഉപയോഗിച്ച് PORTABLE PHLEGM SUCTION MACHINE അവർക്ക് സമ്മാനിച്ചു. ഈ ഒരു അവസരത്തിൽ തന്നെ സ്കൂളിൽ ഒരു STUDENTS PALLIATIVE WING ഉണ്ടാക്കാനുള്ള തീരുമാനമെടുത്തു ക്ലാസിന് നേതൃത്വം നൽകിയത് മാ നേജർ – ജംഷീർ കൗൺസിലർ – തൂഹിമ. ഷബ്ന കെ പിഎന്നിവരും പ്ലസ് ടു വോളണ്ടിയർ പവിത്ര സ്വാഗതവും പ്ലസ് വൺ വോളണ്ടീർ സ്വാതി നന്ദിയും പറഞ്ഞു പാർശ്വ വൽക്കരിക്കപ്പെടുന്നസമൂഹത്തിന് എന്നും ഒരു കൈത്താങ്ങായി ഞങ്ങൾ ഉണ്ടാകും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട്. എല്ലാവരും പിരിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp