കൊണ്ടോട്ടി നഗരസഭയുടെ 2022-23 വർഷത്തെ പ്രത്യേക ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 122 വിദ്യാർഥികൾക്ക് പഠന സഹായത്തിനാവശ്യമായ ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. 46 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ റംല കൊടവണ്ടി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ സനൂപ് മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ അഷ്‌റഫ് മടാൻ, സി.മിനിമോൾ കൗൺസിലർമാരായ ശബീബ ഫിർദൗസ്, ഫൗസിയ ബാബു, കെ.പി ഉഷ, കെ.കെ നിമിഷ, കെ.കെ അസ്മാബി, ബിന്ദു, സ്‌കൂൾ പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.