ക്വിറ്റ് ഇന്ത്യ ദിനത്തിൻ്റെ 80ാം വാര്‍ഷികവും ,ഹിരോഷിമ, നാഗസാക്കി ദിനവുംജി.വി.എച്ഛ്.എസ്.എസ് ഗേൾസ് നടക്കാവില്‍ ആചരിച്ചു. എല്ലാ പരിപാടികളും ഹെഡ് മാസ്റ്റർ സന്തോഷ് ഉദ്ഘാടനം ചെയ്തു.
‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തെ ആസ്പദമാക്കി ജി.വി.എച്ഛ്.എസ്.എസ് നടക്കാവിലെ എൻ സി സി കേഡറ്റുകൾ നടക്കാവ് – ഇംഗ്ലീഷ് പള്ളി പ്രദേശത്ത് ‘വോക്കൽ ഫോർ ലോക്കൽ റൺ’ നടത്തി. ‘ആത്മ നിർഭർ ഭാരത് അഭിയാൻ ‘ ൻ്റെ ഭാഗമായി ഇന്ത്യയുടെ സ്വയം പര്യാപ്തതയിലേക്ക് ഒരു ചെറിയ ചുവടുവെപ്പ് എന്ന നിലയിൽ ‘മെയ്ഡ് ഇൻ ഇന്ത്യ ‘ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക എന്നതായിരുന്നു സന്ദേശം. ‘വോക്കൽ ഫോർ ലോക്കൽ റൺ’ നടക്കാവ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് ടി ഫ്ലാഗ് ഓഫ് ചെതു. എൻ സി സി കെയർ ടേക്കർ ഓഫീസർ ശ്രീമതി ദിവ്യ, സീനിയർ കേഡറ്റ് അമൃത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.