കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ സയൻസ് വിദ്യാർഥികൾ പ്രിസം പദ്ധതിയുടെ ഭാഗമായി ശാസ്ത്ര പ്രോജക്ട് തയ്യാറാക്കി. വാട്ടർ ആൻഡ് എൻവയൺമെൻറ്റ് ഡെവലപ്മെൻറ്റ് ഓർഗനൈസേഷൻ എന്ന എൻ.ജി.ഒ.യുടെ മാർഗ നിർദേശപ്രകാരമാണ് ജല ഗുണനിലവാര മാനദണ്ഡവുമായി (മോണിറ്ററിങ് വാട്ടർ ക്വാളിറ്റി പാരാമീറ്റേഴ്സ്) ബന്ധപ്പെട്ട് പ്രോജക്ട് തയ്യാറാക്കിയത്.
മുഖ്യാതിഥി എ. പ്രദീപ് കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.ടി.എ. പ്രസിഡൻറ്റ് നജീബ് മാളിയേക്കൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ പി മനോജ് ഓർഗനൈസേഷൻ്റെ പ്രോജക്ട് മാർഗ നിർദേശി ഡോ. മാധവൻ കോമത്ത് , പ്രസിഡൻറ്റ് ഡോക്ടർ മാധവ ചന്ദ്രൻ , പ്രധാനാധ്യാപിക ശാദിയ ബാനു, സി.ബി. സുനിത, ഫാ ത്തിമത്തുൾ റിംഷ എന്നിവർ സംസാരിച്ചു. ശാസ്ത്രീയ വിഷയങ്ങളിൽ പ്രോജക്ട് തയ്യാറാക്കാനുള്ള മാർഗനിർദേശം ഓർഗനൈസേഷൻ നൽകുന്നുണ്ട്.