എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് (ഇ.പി.എഫ.്) ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കേരള റെകഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെൻ്റ് സ് അസോസിയേഷന്‍ (കെ.ആര്‍ എസ്.എം.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി പി.എഫും സാമൂഹ്യ സുരക്ഷാ പദ്ധതികളും എന്ന വിഷയത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻ്റ് മുജീബ് പൂളക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ.പി.എഫ്.എന്‍ഫോയ്‌സ്‌മെൻ്റ് ഓഫീസര്‍ കെ. അപര്‍ണ മേനോന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് തൈക്കാടന്‍, സെക്രട്ടറി മുസ്തഫ എടശ്ശേരി, സംസ്ഥാന സെക്രട്ടറി അഡ്വ: ഹാരിഫ്, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മൂസക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.