ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ അവബോധവും പ്രശ്ന പരിഹാര ശേഷിയും വര്‍ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് കെ-ഡിസ്‌കുമായി സഹകരിച്ച് നടപ്പാക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ശാസ്ത്രപഥത്തിൻ്റെ ജില്ലാതല പരിശീലനം മഞ്ചേരി ബി.ആര്‍.സിയില്‍ നടന്നു. മഞ്ചേരി എന്‍.എസ്.എസ്. കോളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. ആര്‍. സീമാദേവി. ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. രത്നാകരന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗം മുന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.എ. ഷാഫി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി. മഹേഷ് പദ്ധതി വിശദീകരിച്ചു. മഞ്ചേരി ബി.പി.സി. എം.പി. സുധീര്‍ബാബു, സയന്‍സ് ക്ലബ് സംസ്ഥാന സെക്രട്ടറി മനേഷ്, ജില്ലാ ശാസ്ത്രരംഗം കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍, കെ-ഡിസ്‌ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നബീല്‍, എസ്.ആര്‍.ജി. അംഗം ഷജീഷ്, താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.