കടുത്ത വേനലിൽ സ്കൂൾ വളപ്പിൽ കൂടുകെട്ടി വസിക്കുന്ന പക്ഷികൾക്കും ഇവിടേക്കു വിരുന്നെത്തുന്ന പക്ഷികൾക്കും കുടിനീർ കുടങ്ങൾ സജ്ജീകരിച്ചു എൻ.ജി.ഒ. ക്വാർട്ടേഴ്സ് ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ.
600 ൽ പരം വാദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അവരവരുടെ വീടുകളിലും തൊട്ട അയൽപക്കത്തും ഇത്തരത്തിൽ പക്ഷികൾക്കു ദാഹജലം നൽകാൻ തീരുമാനമെടുത്തു കഴിഞ്ഞതായി എൻ.എസ്.എസ് വളണ്ടിയർ ലീഡർ അലീഷ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ടി.കെ.ചന്ദ്രൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി.പി. റഷീദലി, പ്രോഗ്രാം ഓഫീസർ പ്രകാശ് കെ എ, വളണ്ടിയർ ലീഡർ സിനദിൻ സിദാൻ സംസാരിച്ചു.

One thought on “പറവകൾക്ക് കുടിനീർക്കുടങ്ങളൊരുക്കി എൻ.ജി.ഒ. ക്വാർട്ടേഴ്സ് വിദ്യാർത്ഥികൾ”
  1. I’m impressed, I have to admit. Rarely do I come across a blog that’s both educative and entertaining, and without a doubt, you have hit the nail on the head. The issue is something that not enough men and women are speaking intelligently about. I’m very happy that I stumbled across this during my hunt for something concerning this.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp