അസാമാന്യ കാവ്യ ശേഷിയോടു കൂടി മനുഷ്യമനസ്സിൻ്റെ തീവ്ര വികാരങ്ങളെ പേനതുമ്പിലൊതുക്കുന്ന വിസ്മയം. ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് ഇന്നേക്ക് 12 ആണ്ട്.
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ഒന്നിച്ചു കൊണ്ട് പാട്ടരങ്ങ് സംഘടിപ്പിച്ചു. ഓൺലൈൻ ക്ലാസ്സുകൾ നടന്നു കൊണ്ടിരിക്കെ തന്നെ ശ്രീരാഗം എന്ന പേരിൽ മ്യൂസിക് ക്ലബ് ആരംഭിച്ചിരുന്നു. ഒന്നര വർഷത്തോളമായി കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.