അരീക്കോട് സുല്ലമുസലാം ഓറിയൻറ്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച കൊയ്ത്തുൽസവം വെള്ളേരി ചാലിപ്പാടത്ത് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം എം എൽ എ പി ക ബഷീർ അധ്യക്ഷ സ്ഥാനം വഹിച്ചു .കൃഷിയുടെ പ്രാധാന്യം തിരിച്ചറിയാൻ ഇത്തരം പരിപാടികൾ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് ഉദ്‌ഘാടകൻ അഭിപ്രായപ്പെട്ടു.