തൻ്റെ മാന്ത്രിക വിരലിനാൽ മലയാളകരക്ക് പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും പുതിയ ഭാവങ്ങൾ തീർത്ത വിസ്മയം ഗിരീഷ് പുത്തഞ്ചേരിക്ക് അനുസ്മരണം നടത്തി കാരപ്പറമ്പ് ഗവണ്മെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ .
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും സ്കൂൾ മ്യൂസിക് ക്ലബ് ഉദ്‌ഘാടനവും ബഹുമാനപ്പെട്ട എം എൽ എ ശ്രീ തോട്ടത്തിൽ രവീന്ദൻ ഉഘാടനം ചെയ്തു. കരപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീ ശിവപ്രസാദ് യോഗത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. മുൻ എം എൽ എ യും പ്രിസം ഫൗണ്ടറുമായ ശ്രീ എ പ്രദീപ് കുമാർ മുഖ്യാഥിതി ആയിരുന്നു.പ്രശസ്ത പിന്നണി ഗായകൻ ശ്രീ പി കെ സുനിൽ കുമാർ പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി .ചടങ്ങിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ ബീനയും കുടുംബാംഗങ്ങളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp