ആലപ്പുഴയില്‍ വച്ച് നടന്ന കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ഫിസീഖ് ഫിറ്റ്നസ് മിസ്സ് കേരള 2022 ൽ ഗോൾഡ് മെഡൽ നേടി നടക്കാവ് GVHSS ലേ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ശ്രേയ എം കെ.
കോഴിക്കോട് കക്കോടി സ്വദേശി ചിജിനിയുടേയും സബീഷ് സത്യൻ്റെയും മകളാണ് ശ്രേയ.ശരീര സൗന്ദര്യത്തിലുപരി ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ചെയ്യണം എന്ന തീരുമാനത്തെ മാതാപിതാക്കൾ കൂടി പിന്തുണച്ചത്തോടെ കക്കോടിയിലെ ഒരു സ്വകാര്യ ജിംനേഷ്യത്തിൽ പരിശീലനം നേടിവരികയാണ് ശ്രേയ.ഇന്ന് നടക്കാവ് GVHSS ൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർത്ഥിനി.