ഗവൺമെൻറ് എച്ച് എസ് എസ് മെഡിക്കൽ കോളേജ് കാമ്പസ് PTA യുടെയും ഗവൺമെൻറ് എച്ച് എസ് എസ് കാരപ്പറമ്പ് PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് 2022 ഔദ്യോഗിക ഉദ്ഘാടനം മുൻ MLA യും പ്രിസം ഫൗണ്ടറുമായ
ശ്രീ എ പ്രദീപ്കുമാർ നിർവ്വഹിച്ചു

അഡ്വ. സി എം ജംഷീർ (കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, PTA പ്രസിഡണ്ട് GHSS MCC)
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ മനോജ് കെ പി (പ്രിൻസിപ്പാൾ GHSS കാരപ്പറമ്പ്) സ്വാഗതവും, ഡോ.എൻ പ്രമോദ് (ഹെഡ്മാസ്റ്റർ GHSS MCC), ഷാഭിയാബാനു പി (ഹെഡ്മിസ്ട്രസ്സ് GHSS കാരപ്പറമ്പ്), സ്മിത എ (കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ), ശ്രീ നജീബ് മാളിയേക്കൽ (PTA പ്രസിഡണ്ട് GHSS കാരപ്പറമ്പ്), ശ്രീ ഷാജി എം പി (PTA വൈസ് പ്രസിഡണ്ട് GHSS MCC), ജോൺസൺ ജോസഫ് (കോഴിക്കോട് ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു.സുധീർ പി (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ GHSS MCC) ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp