മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ പ്രേംചന്ദ് ജന്മദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ ഡോ: പ്രമോദ് മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിലെ ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി ഉത്തരാഖണ്ഡ് സ്വദേശിനിയും യുവ എഴുത്തുകാരിയും ആയ കുമാരി അഷ്മിത ബഡോനി ഉദ്ഘാടനം ചെയ്തു.

“പ്രേംചന്ദ് രചനകളുടെ വർത്തമാന കാല പ്രസക്തി ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. വിഷയത്തിൽ ആശയ സംവാദം നടന്നത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി.
അധ്യാപകരായ
ഉഷ ടിച്ചർ
ത്രിവിക്രമൻ പി.വി , പ്രസാദ് മാസ്റ്റർ, SRG
സ്മിത
വെനീഷ്യ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

ലീന സ്വാഗതവും, ജയശ്രി നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp