ജൂനിയർ റെഡ് ക്രോസിൻ്റെ 2 പ്രധാനപ്പെട്ട ചടങ്ങുകളാണ് ഗവൺമെൻറ്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നത്. യുപി ഹൈസ്കൂൾ വിഭാഗം ജെ ആർ സി കേസറ്റ്സ് നിർമിച്ച സമാധാനത്തിൻ്റെ പ്രതീകങ്ങളായ സഡാക്കോ കൊക്കുകളെ പ്രദർശിപ്പിക്കുകയും പ്രദർശനം കാണാൻ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും എത്തിച്ചേരുകയും ചെയ്തു.നവാഗതരായ 5, 8 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടുള്ള യൂണിറ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഡോ.എൻ. പ്രമോദ് നിർവഹിച്ചു . ചടങ്ങിൽ അധ്യക്ഷപദം ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ്റ് സി എം ജംഷീർ വഹിച്ചു . സീനിയർ അധ്യാപകരായ ശ്രീമതി ഷീലാ ജോസഫ് , ശ്രീമതി. എമിലി ജോസഫ് ആശംസയും ജെ ആർ സി കേഡറ്റ് കുമാരി .രേവതി നന്ദിയും രേഖപ്പെടുത്തി . മാസ്റ്റർ റോഷൻ പ്രകാശനവും നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp