സ്വാതന്ത്യത്തിൻ്റെ 75ാം വാർഷീകം വളരെ സമുചിതമായി ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവിൽ ആചരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ബാബു പതാക ഉയർത്തി. എച് എം സന്തോഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി.എച്ച്.എസ്സ്.സി. പ്രിൻസിപ്പൽ ജലൂഷ് , ഡി എച്ച് എം സ്മിത ടീച്ചർ, പോൾ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിൽ പുതുതായി പരിശീലിപ്പിച്ച ബാൻഡ് ട്രൂപ്പ് ദേശീയഗാനം ആരംഭിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. എസ്.പി.സി ,എൻ .സി സി ,ജെ.ആർ. സി യും ,എല്ലാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ഓരോ ക്ലാസിലെ കുട്ടികളും ചേർന്ന് ഘോഷയാത്ര നടത്തി .തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി . ഓരോ സംസ്ഥാനങ്ങളുടെയും നാടോടിനൃത്തമാണ് കുട്ടികൾ അവതരിപ്പിച്ചത്. തുടർന്ന് സ്വാതന്ത്രദിന മധുരം പകരാനായി എല്ലാ കുട്ടികൾക്കും പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp