വിദ്യാരംഗം അധ്യാപക കലാസാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; പുരസ്‌ക്കാര വിതരണം സെപ്റ്റംബര്‍ 5ന് കണ്ണൂരില്‍

പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗത്തിൻ്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ കലാസാഹിത്യമത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത, നാടകം, തിരക്കഥ, ചിത്രരചന വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. സാഹിത്യമേഖലയിലെ പുതിയ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന രചനകള്‍ മത്സരവിഭാഗങ്ങളിലുണ്ടായിരുന്നതായി വിധി കര്‍ത്താക്കള്‍ രേഖപ്പെടുത്തി. സെപ്റ്റംബര്‍ 5ന്
കണ്ണൂരില്‍ നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വിതരണം ചെയ്യും. വിജയികളെയും മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പ് ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp