ലോക കായിക ദിനത്തോടനുബന്ധിച്ച്
പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് തുടക്കമിട്ട് പുകയൂർ ഗവ. എൽ.പി സ്കൂൾ. കിക്കോഫ് 2k22 എന്ന പേരിലാണ് പദ്ധതി. കായിക രംഗത്തേക്കുള്ള പെൺകുട്ടികളുടെ പ്രവേശനത്തെ ശാക്തീകരിക്കാനാണ്
ദേശീയ കായിക ദിനത്തിൽ ഇത്തരമൊരു പ്രവർത്തനത്തിന് വിദ്യാലയം തയ്യാറെടുക്കുന്നത്.

പാട്ടു പാടാനും, നൃത്തം ചെയ്യാനും മാത്രമല്ല ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങി കാൽപന്തുകളിയിൽ വിസ്മയം തീർത്ത് പെൺകരുത്താവാനും
കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനാണ് പുതിയ ഉദ്യമം. പ്രധാനധ്യാപിക പി.ഷീജ പദ്ധതി ഉദ്ഘാടനം ചെയ്തു.

എ.ആർ നഗർ ഫുട്ബോൾ അസോസിയേഷൻ മാനേജർ സി.പി ദിനേശൻ, ക്ലബ് ഭാരവാഹിയായ സി.വേലായുധൻ,സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനർ പി.പി ഷമീന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp