കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷത്തെ ഓണാഘോഷം ജിഎച്ച്എസ്എസ് കാരപ്പറമ്പിൽ വളരെ ഗംഭീരമായി ആഘോഷിച്ചു അധ്യാപികമാരുടെ തിരുവാതിരയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ടമേളവും കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. അംഗനവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ ഒന്നിച്ച് ഒത്തൊരുമയോടുകൂടിയാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്. പൂക്കളങ്ങൾ ഒരുക്കിയും മത്സരങ്ങളിൽ പങ്കെടുത്തും കുട്ടികൾ പരിപാടി ആവേശഭരിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp